FLASH NEWS

വിജയും ഷാരൂഖും ഒന്നിച്ചൊരു സിനിമ !?

November 17,2023 06:06 PM IST

വിജയ്, ഷാരൂഖ് ഖാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഉടനെന്ന്  സംവിധായകൻ ആറ്റ്‌ലി. ഒരുമിച്ച് ചിത്രം ചെയ്യാൻ രണ്ടു താരങ്ങളും സമ്മതിച്ചുവെന്ന്

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആറ്റ്ലി വ്യക്തമാക്കി.''ജവാന്റെ ഷൂട്ടിനിടെയായിരുന്നു എന്റെ പിറന്നാൾ. സിനിമയിൽ എല്ലാരും സുഹ‍ൃത്തുക്കളാണെങ്കിലും വളരെ അടുത്ത കൂട്ടുകാർ കുറവാണ്. വിജയ് അണ്ണൻ മാത്രമാണ് വളരെ അടുത്ത സുഹൃത്ത്. വിജയ് അണ്ണനെ ഞാൻ പിറന്നാൾ പാർട്ടിക്ക് വിളിച്ചു. അദ്ദേഹം വരാമെന്ന് പറഞ്ഞു. അവിടെ വെച്ച് വിജയ് അണ്ണനും ഷാരൂഖ് സാറും എന്തോ പരസ്പരം സംസാരിച്ചതിന് ശേഷം എന്നെ വിളിച്ച്, നീ എപ്പോഴെങ്കിലും രണ്ട് നായകന്മാരുള്ള ചിത്രം ചെയ്യാൻ പദ്ധതിയിടുന്നെങ്കിൽ ഞങ്ങൾ രണ്ടുപേരും അതിന് തയാറാണെന്ന്  ഷാരൂഖ് സാർ പറഞ്ഞു. അതെയെന്ന് വിജയ് അണ്ണനും പറഞ്ഞു. കഥ തയാറാക്കിയിട്ട് അവരെ അറിയിക്കാനാണ് ആവശ്യപ്പെട്ടത്.

 

 

എന്നെക്കൊണ്ട് സാധിക്കുമെന്ന് കരുതിയാണ് അവർ ഇത് പറഞ്ഞത്. അവരാവശ്യപ്പെട്ടത് പോലൊന്ന് ചെയ്യാനുള്ള കഠിനശ്രമത്തിലാണ് ഞാൻ. ചിലപ്പോൾ അതാകാം എന്റെ അടുത്ത ചിത്രം. ഞാൻ പരിശ്രമിക്കും, നടന്നാൽ നല്ലതല്ലേ '' - സിനിമ വന്ന വഴി  ആറ്റ്‌ലി വ്യക്തമാക്കി.എന്തായാലും സ്വപ്ന തുല്യമായ ഈ പ്രോജക്ടിനായി പ്രേക്ഷകരും കാത്തിരിക്കുകയാണ്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.